Sunday, May 19, 2024
keralaNewspolitics

ഗവ.കോളജുകളില്‍ ഉച്ചഭക്ഷണം; കന്റീന്‍ നടത്തിപ്പ് കുടുംബശ്രീക്ക് കൈമാറി

തിരുവനന്തപുരം ഗവ.കോളജുകളില്‍ സൗജന്യ ഉച്ചഭക്ഷണം; കന്റീന്‍ നടത്തിപ്പ് കുടുംബശ്രീക്ക് കൈമാറി. സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് കന്റീന്‍ വഴി സൗജന്യ ഉച്ചഭക്ഷണം നല്‍കുന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് നടപടി.

മറ്റ് വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണത്തിന് കുടുംബശ്രീ നിശ്ചയിക്കുന്ന നിരക്ക് നല്‍കണം. അര്‍ഹരായ വിദ്യാര്‍ഥികളെ നാലു മാനദണ്ഡങ്ങള്‍പ്രകാരം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും 30 കിലോമീറ്ററിലേറെ ദൂരെനിന്നു വരുന്നവരും, മാതാപിതാക്കള്‍ മരിച്ചവര്‍, രക്ഷിതാവ് രോഗം ബാധിച്ചു കിടപ്പിലായവര്‍, കടുത്ത രോഗബാധിതരും 30 കിലോമീറ്ററിലേറെ ദൂരെ നിന്നു വരുന്നവരും.

ഒരു കോളജിനു മാസം പരമാവധി 5 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. ക്യാംപസില്‍ കൃഷി നടത്താനും ഈ ജോലിയില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് മണിക്കൂറിന് 100 രൂപ വീതം പ്രതിഫലം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതിനായി എല്ലാ ഗവ.കോളജുകള്‍ക്കും 10,000 രൂപ വീതം അനുവദിച്ചു.