Tuesday, April 30, 2024
keralaNewspolitics

യുഡിഎഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് മാണി സി കാപ്പന്‍

കോട്ടയം: യുഡിഎഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. മുന്നണിയുമായി പ്രശ്നങ്ങളില്ലെന്നും ഒരു നേതാവിന് മാത്രമാണ് പ്രശ്നമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. മുട്ടില്‍ മരംമുറി ,മാടപ്പള്ളി എന്നിവിടങ്ങളില്‍ പോയ യു ഡി എഫ് സംഘത്തില്‍ വിളിച്ചില്ല. പ്രതിപക്ഷ നേതാവിന് ഫോണില്‍ വിളിച്ച് വിവരം പറയാമായിരുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു.വിഷയം രേഖാമൂലം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു. എന്നാല്‍ നടപടിയെടുത്തില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. യുഡിഎഫില്‍ ആര്‍ക്കും എന്തു പറയാമെന്നുള്ള അവസ്ഥയാണ്. ഇടതുമുന്നണിയില്‍ ഇത്തരം അസ്വസ്ഥതകള്‍ ഇല്ല. എന്നാല്‍ ഇതിന്റെ പേരില്‍ മുന്നണി മാറില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. തന്നെ യുഡിഎഫ് പരിപാടികളില്‍ ഒന്നും വിളിക്കുന്നില്ല. വിളിച്ചാല്‍ പോകും. വിളിക്കാതെ പോകാന്‍ തന്നെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.