Friday, May 17, 2024
HealthkeralaNews

സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 7469 പേര്‍ രോഗമുക്തി നേടി. 21 മരണങ്ങളും ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 92731 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 4257 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഉറവിടം അറിയാത്ത 647 രോഗികളുണ്ട്. രോഗബാധ സ്ഥിരീകരിച്ചതില്‍ 59 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 36599 സാമ്പിളുകളാണ് പരിശോധിച്ചത്.