Tuesday, April 30, 2024
keralaNews

എം.ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കരമനയിലെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ വേണമെന്ന വിലയിരുത്തലിലാണ് നടപടി.

കടുത്ത നടുവേദനയെന്ന് ശിവശങ്കര്‍ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. പരിശോധനയില്‍ ഡിസ്‌ക് തകരാര്‍ കണ്ടെത്തി. അതേസമയം, ശിവശങ്കറിന് ഹൃദയസംബന്ധമായ അസുഖങ്ങളില്ല. രക്തസമ്മര്‍ദം സാധാരണനിലയിലാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു ആശുപത്രിയില്‍ കൂടി പരിശോധന വേണമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു.