Sunday, May 19, 2024
keralaNews

മലയുടെ മുകളിലേക്ക് കയറവെ കല്ലില്‍ കാല് തട്ടിയാണ് അപകടം : ബാബു

പാലക്കാട്: ചെറാട് കുമ്പാച്ചി മലയുടെ മുകളിലേക്ക് കയറവെ കല്ലില്‍ കാല് തട്ടിയാണ് അപകടം ഉണ്ടായതെന്ന് അപകടത്തില്‍പെട്ട ആര്‍ ബാബു. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ പിടിച്ചുനിന്നു.പാതിവഴിക്ക് കൂട്ടുകാര്‍ മല കയറ്റം നിര്‍ത്തിയെങ്കിലും താന്‍ ഒറ്റയ്ക്ക് മല കയറുകയായിരുന്നുവെന്നും ബാബു ഉമ്മയോട് പറഞ്ഞു.ആശുപത്രിയില്‍ ചികില്‍സയിലുള്ള ബാബുവിനെ കണ്ടു. ബാബു ആരോ?ഗ്യം വീണ്ടെടുത്തതായി ഉമ്മ റാഷീദ പറഞ്ഞു. ബാബു ഇപ്പോള്‍ സന്തോഷവാനാണെന്നും ഉമ്മ അറിയിച്ചു. പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകള്‍ക്ക് ശേഷം സൈന്യമാണ് രക്ഷപ്പെടുത്തിയത്.തുടര്‍ന്ന് ഹെലികോപ്ടറില്‍ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.