Wednesday, May 8, 2024
HealthkeralaNews

പ്രതിദിന കൊവിഡ് കേസുകള്‍ ഉയര്‍ന്നുഒറ്റ ദിവസത്തിലാണ് കേസുകളില്‍ 45 ശതമാനം ഉയര്‍ച്ച ഉണ്ടായത്

ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു. ഒറ്റ ദിവസത്തിലാണ് കേസുകളില്‍ 45 ശതമാനം ഉയര്‍ച്ച ഉണ്ടായത്. മുംബൈ കല്‍ക്കത്ത ബെഗ്ലുരു, ദില്ലി പ്രദേശങ്ങളിലാണ് കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം 9155 ആയിരുന്നു രാജ്യത്തെ പ്രതിദിന കേസുകള്‍. അതിന് മുമ്പ് ആറായിരത്തോളം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നിന്നാണ് പതിമൂന്നായിരത്തിലേക്ക് കേസുകളെത്തിയത്. കൊവിഡ് മൂന്നാം തരംഗ ജാഗ്രത മുന്നറിയിപ്പ് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെയാണ് കേസുകളിലെ വന്‍ വര്‍ധന.മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസുകള്‍. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ജനുവരി ഏഴ് വരെ സെക്ഷന്‍ 144 പ്രഖ്യാപിച്ചു. പുതുവത്സര ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. 923 കേസുകളാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത് .കഴിഞ്ഞ് ദിവസം ഇത് 496 ആയിരുന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം രാജസ്ഥാനില്‍ പ്രതിദിന കണക്ക് നൂറ് കടന്നു. മുംബൈയില്‍ 2510 കേസുകളും ബെംഗളൂരുവില്‍ നാനൂറ് പ്രതിദിന കേസുകളും കൊല്‍ക്കത്തയില്‍ 540 കേസുകളും റിപ്പോര്‍ട്ടു ചെയ്തു.