പഞ്ചായത്ത് ഓഫീസിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു.
കൊട്ടാരക്കര കുളക്കട ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു.പഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവര്‍ പൂവറ്റൂര്‍ സ്വദേശി രഞ്ജിത്താണ് തൂങ്ങിമരിച്ചത്. ജോലി സംബന്ധ വിഷയമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വര്‍ഷങ്ങളായി ജോലിചെയ്തു വരികയായിരുന്നു. ഒരുമാസം മുന്‍പാണ് ജോലിയില്‍ നിന്നും രഞ്ജിത്തിനെ പിരിച്ചു വിട്ടത്. തുടര്‍ന്ന് ജോലിയില്‍ തിരികെ എടുത്തെങ്കിലും പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.കഴിഞ്ഞദിവസം രഞ്ജിത്തിനെ കാണ്മാനില്ല എന്ന് കാട്ടി പുത്തൂര്‍ പോലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വഷണത്തിലാണ് പഞ്ചായത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പുത്തൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.