Wednesday, April 17, 2024
HealthindiakeralaNewsworld

എലികളിലൂടെ പുതിയ കൊറോണ വൈറസ്

കൊറോണ ഭീതിയൊഴിഞ്ഞ ഒരു ലോകത്തെ സ്വപ്നം കാണുകയാണ് ഓരോ മനുഷ്യരും. കൊറോണ ജീവിതത്തിന്റെ ഭാഗമായെങ്കിലും മാസ്‌ക്കും സാനിറ്റൈസറും ഒന്നുമില്ലാത്ത ആ പഴയ ജീവിതം ഓരോരുത്തരുടേയും സ്വപ്നമാണ്. എന്നാലിപ്പോഴിതാ ആശങ്കപ്പെടുത്തുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. എലികളിലൂടെ പുതിയ കൊറോണ വൈറസ് ഉത്ഭവിക്കുമെന്നാണ് പഠനം. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണിത്. സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷക വിദ്യാര്‍ത്ഥികളാണ് പഠനം നടത്തിയത്. സാര്‍സ് വൈറസിന്റെ വകഭേദമായ കൊറോണ വൈറസാണ് കൊറോണ മഹാമാരിയ്ക്ക് കാരണമായത്. SARS-coV-2 എന്ന വൈറസാണ് കൊറോണയ്ക്ക് കാരണം. ഈ വൈറസിന് സമാനമായ വൈറസുകളുമായി എലികള്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുവെന്നാണ് പഠനം പറയുന്നത്.മോളിക്യൂലാര്‍ ബയോളജിസ്റ്റ് സീന്‍ കിംഗും കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ മോണോ സിംഗുമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. പ്ലോസ് കംപ്യൂട്ടേഷണല്‍ ബയോളജി എന്ന ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പഠന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ എലികളില്‍ കൊറോണ വൈറസ് പിടിപെടുമ്പോഴുള്ള സാദ്ധ്യതകളും ആശങ്കകളും പങ്കുവെയ്ക്കുകയാണ് ശാസ്ത്രലോകം. കൊറോണ വൈറസ് വവ്വാലില്‍ പിടിപെടുമ്പോള്‍ മനുഷ്യന് സമാനമായ ലക്ഷണങ്ങള്‍ ഒന്നും പ്രകടമാക്കുന്നില്ല. മികച്ച പ്രതിരോധ ശേഷി ഉള്ളതിനാലാണിത്. ഇത്തരത്തില്‍ ലക്ഷണങ്ങള്‍ കാണിക്കാന്‍ ഇടയില്ലാത്ത മറ്റ് ജീവികളെ കണ്ടെത്താനുള്ള ഗവേഷണമാണ് എലികളിലെത്തിച്ചത്.