Sunday, May 19, 2024
keralaNews

എരുമേലിയിൽ പാർക്കിംഗ് മൈതാനം ചെളിക്കുളമായി 

എരുമേലി: മണ്ഡല –  മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി എരുമേലിയിലെത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന മൈതാനമാണ് ചെളിക്കുളമായിത്തീർന്നിരിക്കുന്നത്.എരുമേലി വലിയ അമ്പലത്തിന്റെ  മുൻ വശത്തുള്ള പാർക്കിംഗ് മൈതാനമാണ് അയ്യപ്പ ഭക്തർക്ക് ദുരിതമായിരിക്കുന്നത്. ഇന്നലെ പെയ്ത മഴയിലാണ് ഈ മൈതാനം ചെളിയും വെള്ളവും കയറി ദുരിതമായത്. എന്നാൽ പാർക്കിംഗ് ലേലം എടുക്കുന്ന കരാറുകാർ ചെളി മാറുമെന്നാണ് പ്രതീക്ഷയിലാണ് ദേവസ്വം ബോർഡിനുള്ളത്.ഇന്ന്ന ൽകിയിട്ടുള്ള  ഓഫർ ലെറ്റർ അംഗീകരിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും . തീർത്ഥാടനം തുടങ്ങി രണ്ട് ദിവസമായിട്ടും ലേലം പൂർത്തിയാകാത്തിൽ പ്രതിസന്ധിയുണ്ട്. എന്നാൽ എരുമേലിയിലെ ദേവസ്വത്തിന്റെ  പാർക്കിംഗ്  മൈതാനം സംരക്ഷിക്കാൻ നടപടി സ്വീകരിക്കണെമെന്നാവശ്യപ്പെട്ടുള്ള ദേവസ്വത്തിന്റെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണ്. ചെറിയ മഴ പെയ്താൽ പോലും പാർക്കിംഗ് ബുദ്ധിമുട്ടിലാകുന്ന എരുമേലിയിലെ നാലോളം മൈതാനങ്ങളുടെ അവസ്ഥ ഇതു തന്നെയാണ്. മൈതാനങ്ങളിൽ ചെളി നിറഞ്ഞതോടെ  അയ്യപ്പ ഭക്തർ റോഡരിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. എന്നാൽ റോഡരികിലെ പാർക്കിംഗ് അനുവദിക്കാത്തതുകൊണ്ട്  അയ്യപ്പഭക്തർക്ക് എരുമേലി ക്ഷേത്രത്തിൽ ദർശനം നടത്താൻ പോലും കഴിയുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.