Wednesday, May 15, 2024
keralaNews

നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒമ്പത് തൊഴിലാളികളാണ് അപകടസമയത്ത് കെട്ടിടത്തിന് അകത്തുണ്ടായിരുന്നത്. ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ രണ്ട് പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. വെണ്‍മാറ അരുണിന്റെ വീടാണ് തകര്‍ന്നത്. രക്ഷപ്പെടുത്തിയ ഏഴ് പെരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.