Tuesday, May 14, 2024
Local NewsNews

പ്രളയ ദുരിത സമാശ്വാസ വിതരണവും എംഎൽഎയ്ക്ക് സ്വീകരണം നൽകും,

എരുമേലി:കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയക്കെടുതിയിൽ ദുരിതത്തിലായ വ്യാപാരികൾക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എരുമേലി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രളയ ദുരിത സമാശ്വാസ വിതരണം നൽകും . നാളെ (16/11 ) ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശബരി ഹോംസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ എരുമേലി യൂണീറ്റ് പ്രസിഡന്റ് പി.എ ഇർഷാദ് അധ്യക്ഷത വഹിക്കും. പരിപാടി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്യും.                 
ജില്ല പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ മുഖ്യ പ്രഭാഷണം നടത്തും , ചടങ്ങിൽ പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് സ്വീകരണവും നൽകും .മികച്ച കുറ്റാന്വേഷണ മികവിനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ വാങ്ങിയ എരുമേലി പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ മനോജ് മാത്യുവിനെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി ആദരിക്കും. കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ സമിതിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് സമിതി ജില്ല സെക്രട്ടറി കെ.എസ് മണി നൽകും . എരുമേലി യൂണീറ്റ് സെക്രട്ടറി പി.ആർ ഹരികുമാർ സ്വാഗതവും , യൂണീറ്റ് രക്ഷാധികാരി എൻ.സദാനന്ദൻ കൃതജ്ഞതയും പറയും.