Friday, May 10, 2024
indiaNews

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സി.ബി.ഐ കോടതി വിധി ഇന്ന് അറിയാം.

അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി ഉടന്‍ പ്രസ്താവിക്കും. ജഡ്ജി കോടതിയിലെത്തി. കോടതിപരിസരത്ത് കനത്ത സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 27 കൊല്ലം പഴക്കമുള്ള ക്രിമിനല്‍ കേസാണ്. എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി വിനയ് കട്യാര്‍, സാക്ഷി മഹാരാജ് എന്നിവര്‍ കോടതിയില്‍ എത്തി.മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി അടക്കം 32 പ്രതികളും കോടതിയില്‍ ഹാജരാകും.27വര്‍ഷം പഴക്കമുള്ള കേസിലാണ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിധി പുറപ്പെടുവിക്കുന്നത്.സിആര്‍പിസി 313 അനുസരിച്ച് പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതടക്കം കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് വിധി പറയുന്നത്.