Saturday, May 18, 2024
EntertainmentkeralaNews

”അമ്മ സുഖമായിരിക്കുന്നു: പ്രാര്‍ഥനകള്‍ക്ക് നന്ദി”: സിദ്ധാര്‍ഥ് ഭരതന്‍

കെപിഎസി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ സിദ്ധാര്‍ഥ് ഭരതന്‍. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അമ്മ സുഖമായിരിക്കുന്നുവെന്നും സിദ്ധാര്‍ഥ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.’അമ്മ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. പേടിക്കേണ്ട സാഹചര്യം ഒന്നും തന്നെ ഇല്ല. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും പ്രാര്‍ഥനകള്‍ക്കും നന്ദി.’ സിദ്ധാര്‍ഥ് പറഞ്ഞു.കുറച്ചു ദിവസമായി തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി രണ്ട് ദിവസം മുമ്പ് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.