Tuesday, April 30, 2024
indiakeralaNews

ഏവര്‍ക്കും മാതൃകയായ ജനകീയനേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് ഗവര്‍ണര്‍

ഉമ്മന്‍ ചാണ്ടി നിയമസഭാംഗമെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരള രാഷ്ട്രീയത്തിലെ മഹാത്ഭുതമാണ് ഉമ്മന്‍ ചാണ്ടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി, സി.പി.എം പി.ബി അംഗം എം.എ. ബേബി, മന്ത്രി വി.എസ്. സുനില്‍കുമാര്‍, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ജനങ്ങളും പാര്‍ട്ടിയുമാണെന്ന് മറുപടി പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു.