Saturday, May 18, 2024
keralaNewsSports

നീരജ് ഇന്ത്യയുടെ അഭിമാന സ്തംഭം: മുഖ്യമന്ത്രി

ഐതിഹാസികമായ പ്രകടനത്തിലൂടെ ലോകത്തിന്റെ നെറുകയിലേറിയ നീരജ് ഇന്ത്യയുടെ അഭിമാനസ്തംഭമായിമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യമൊന്നടങ്കം ആഹ്ലാദത്താല്‍ ഹര്‍ഷാരവം മുഴക്കുന്ന നിമിഷമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യത്തെ ഒളിമ്ബിക്‌സ് ഗോള്‍ഡ് മെഡല്‍ ജാവലിന്‍ ത്രോ വിഭാഗത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച നീരജ് ചോപ്ര നേടിയിരിക്കുന്നു. ഐതിഹാസികമായ പ്രകടനത്തിലൂടെ ലോകത്തിന്റെ നെറുകയിലേറിയ നീരജ് ഇന്ത്യയുടെ അഭിമാനസ്തംഭമായിമാറിയിരിക്കുന്നു. അദ്ദേഹത്തിന് ഹൃദയപൂര്‍വം അഭിനന്ദനങ്ങള്‍ നേരുന്നു.- മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

ടോക്കിയോ ഒളിംപിക്‌സില്‍ 65 സഴ വിഭാഗം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ ബജ്‌റംഗ് പുനിയക്കും മുഖ്യമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ പ്രകടനം രാജ്യത്തിന് അഭിമാനമായി മാറി. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ അദ്ദേഹത്തിനാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.