Saturday, May 18, 2024
keralaNewspolitics

മുഈനലി തങ്ങള്‍ക്കെതിരെ നടപടിയില്ല

 റാഫിക്ക് സസ്പെന്‍ഷന്‍

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച പാണക്കാട് മുഈനലി തങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടപടി എടുക്കേണ്ടെന്ന് ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനം. മുഈനലി ചെയ്ത കാര്യങ്ങള്‍ തെറ്റാണ്. അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹൈദരലി ശിഹാബ് തങ്ങളുടെ അനുമതിയോടെ മാത്രമേ അന്തിമ തീരുമാനമെടുക്കൂകയുള്ളൂ. വാര്‍ത്താസമ്മേളനത്തില്‍ മുഈനലി തങ്ങളെ അധിക്ഷേപിച്ച റാഫി പുതിയകടവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനും യോഗം തീരുമാനിച്ചു.