Thursday, May 9, 2024
indiaNewspolitics

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ വധശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ വധിക്കാന്‍ ശ്രമിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷാ വലയത്തിലേക്ക് അക്രമികള്‍ കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു.

ബിപ്ലബ് കുമാര്‍ ഒരുവശത്തേക്കു ചാടിമാറിയതിനാല്‍ അപകടമുണ്ടായില്ല. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് നേരിയ പരുക്കേറ്റു.വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ശ്യാമപ്രസാദ് മുഖര്‍ജി ലെയ്നിലെ ഔദ്യോഗിക വസതിക്കു സമീപം ബിപ്ലബ് കുമാര്‍ സായാഹ്ന സവാരിക്കിറങ്ങിയപ്പോഴാണ് വധശ്രമമുണ്ടായത്.