ശ്രീനഗറില്‍ ഏറ്റുമുട്ടല്‍, ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു, ഒരു ഭീകരന് പിടിയില്‍
പരിംപോരയില്‍ സുരക്ഷ സേന ഭീകരരുമായി ഏറ്റുമുട്ടുന്നു.മൂന്ന് ഭീകരരാണ് ഇവിടെ ഒളിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെയും സൈന്യത്തിന്റെയും പ്രത്യേക സംഘം പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.അതേസമയം ലഷ്കര്‍ ഇ തൊയ്ബ ഭീകരന് നദീം അബ്രാര്‍ അറസ്റ്റിലായി. ഇയാളുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. നിരവധിയാളുകളെ വധിച്ചിട്ടുളള കൊടുംഭീകരനാണ് അബ്രാറെന്നും ഇയാളെ പിടികൂടാനായത് വന്‍ വിജയമാണെന്നും കാശ്മീര്‍ സോണ്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു.അബ്രാറില്‍ നിന്ന് പിസ്റ്റളും ഗ്രനേഡും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ ലഷ്കര്‍ ഭീകര സംഘടനയുടെ കമാന്‍ഡര്‍ ആയിരുന്നു.