മെയ് 29 ന് ബിസിസിഐ യോഗം
വരുന്ന സീസണിലെ ക്രിക്കറ്റ് മത്സരങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുവാന്‍ ഈ മാസം 29 ന് ബിസിസിഐ സ്പെഷ്യല്‍ ജനറല്‍ ബോഡി യോഗം കൂടുവാന്‍ തീരുമാനിച്ചു,വിര്‍ച്വലായാണ് മീറ്റിംഗ് നടക്കുക. ജയ് ഷാ സംസ്ഥാന അസോസ്സിയേഷനുകള്‍ക്ക് ഇത് സംബന്ധിച്ച കുറിപ്പ് കൈമാറിയെന്നാണ് അറിയുന്നത്. ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ നടക്കുന്ന ടി20 ലോകകപ്പ് സംബന്ധിച്ച ചര്‍ച്ചകളും ഈ മീറ്റിംഗില്‍ നടക്കുമെന്നാണ് അറിയുന്നത്. കരുതല്‍ വേദിയായി പ്രഖ്യാപിച്ച യുഎഇയിലേക്ക് ലോകകപ്പ് മാറ്റിയേക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ ഈ മീറ്റിംഗ്