Friday, May 17, 2024
keralaNews

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം പത്തനംതിട്ടയില്‍….

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം പത്തനംതിട്ടയില്‍ പടര്‍ന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി ആരോഗ്യ വിഭാഗം. ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെയുള്ള ചിലരുടെ മരണം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജനിതക മാറ്റം സംഭവിച്ച വൈറസ് ആണോയെന്ന ആശങ്ക ഉയര്‍ന്നത്.ഇവിടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്തിയില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് സാഹചര്യം മാറിയേക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. 40 വയസില്‍ താഴെയുള്ള നാല് പേര്‍ കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ ജില്ലയില്‍ മരിച്ചു. ഇവരില്‍ ചിലര്‍ക്ക് പുറത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കമുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സംശയമുണ്ട്.ജില്ലയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. എന്നാല്‍ നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് കണക്കാക്കുന്നത്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്താത്തതിനാല്‍ ഗുരുതര ശ്വാസതടസത്തോടെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. തീവ്ര ലക്ഷണങ്ങളുള്ള കാറ്റഗറി സി രോഗികളുടെ എണ്ണം കൂടുന്നത് വെല്ലുവിളിയാണ്.