Friday, May 17, 2024
keralaNews

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍നിന്നും പിഴ കര്‍ശനമായി ഈടാക്കാന്‍ പൊലീസിനു നിര്‍ദേശം.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍നിന്നും പിഴ കര്‍ശനമായി ഈടാക്കാന്‍ പൊലീസിനു നിര്‍ദേശം. രോഗവ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂട്ടംചേരലോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാല്‍ 500 രൂപയാണ് പിഴ. കോവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് ആരെങ്കിലും അനാവശ്യമായി പ്രവേശിക്കുകയോ അവിടെനിന്നും ആരെങ്കിലും അനാവശ്യമായി പുറത്തുപോകുകയോ ചെയ്താലും 500 രൂപ പിഴ ഈടാക്കും.രാത്രി കര്‍ഫ്യു സമയത്ത് അനാവശ്യമായി സ്വകാര്യ വാഹനവുമായി പുറത്തിറങ്ങിയാല്‍ 2000 രൂപയാണു പിഴ. നിരോധനം ലംഘിച്ചുകൊണ്ട് പൊതു സ്ഥലങ്ങളില്‍ യോഗങ്ങള്‍ക്കോ വിവാഹ മരണാനന്തര ചടങ്ങുകള്‍ക്കോ മറ്റു മതാഘോഷങ്ങള്‍ക്കോ കൂട്ടംകൂടിയാല്‍ 5000 രൂപ പിഴയീടാക്കും. അടച്ചുപൂട്ടാനുള്ള നിര്‍ദേശങ്ങള്‍ നിലനില്‍ക്കേ അതു ലംഘിച്ചു സ്‌കൂളുകളോ ഓഫിസുകളോ ഷോപ്പുകളോ മാളുകളോ തുറന്നു പ്രവര്‍ത്തിപ്പിച്ചാല്‍ 2000 രൂപയുമാണു പിഴ.ക്വാറന്റീന്‍ ലംഘനത്തിന് 2000 രൂപ, അതിഥി തൊഴിലാളികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 500 രൂപ, പൊതുസ്ഥലത്ത് മാസ്‌ക് വയ്ക്കാതിരുന്നാല്‍ 500 രൂപ, പൊതുസ്ഥലത്ത് അകലം പാലിക്കാതിരുന്നാല്‍ 500 രൂപ, വിവാഹ ചടങ്ങുകള്‍ക്കോ ആഘോഷങ്ങള്‍ക്കോ അനുവദനീയമായ ആളുകളില്‍ കൂടുതല്‍പേര്‍ പങ്കെടുക്കുകയോ അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ 5000 രൂപ, മരണാനന്തര ചടങ്ങുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്താല്‍ 2000 രൂപ എന്നിങ്ങനെയാണു പിഴ ചുമത്തുക.