Thursday, May 16, 2024
keralaNewspolitics

സിപിഎം രാജ്യസഭ സ്ഥാനാര്‍ഥികള്‍ ജോണ്‍ ബ്രിട്ടാസും, വി.ശിവദാസനും

ഒഴിവുവന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ സിപിഎം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമഉപദേഷ്ടാവും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗമായ വി.ശിവദാസനുമാണ് മല്‍സരിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഒഴിവുവരുന്ന മൂന്നു സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ സിപിഎമ്മിന് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാം.