Friday, May 17, 2024
indiaNewsObituary

മുതിര്‍ന്ന ബിജെപി നേതാവ് ലീലാറാം ഭോജ്വാനി അന്തരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡ് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ലീലാറാം ഭോജ്വാനി (82) അന്തരിച്ചു. റായ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഭോജ്വാനിയെ കുറച്ച് ദിവസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ജില്ലാ ബിജെപി ഓഫീസിലെ പൊതു ദര്‍ശനത്തിന് ശേഷം 3.30 ഓടെ സംസ്‌കാര ചടങ്ങുകള്‍ നടത്തും. ഭോജ്വാനിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗും അനുശോചനം രേഖപ്പെടുത്തി.രജ്നന്ദ്ഗാവ് നിയമസഭാ മണ്ഡലത്തില്‍ നിന്നും 1990, 1998 ലും അദ്ദേഹം മദ്ധ്യപ്രദേശ് നിയമസഭയിലെത്തി. 1990ല്‍ അവിഭജിത മദ്ധ്യപ്രദേശ് മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായും സേവനമനുഷ്ടിച്ചു.