Friday, May 17, 2024
keralaNewspolitics

തപാല്‍ വോട്ടെടുപ്പ് ഇന്നു മുതല്‍

ഭിന്നശേഷിക്കാര്‍, 80 വയസ്സു കഴിഞ്ഞവര്‍, കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കുള്ള തപാല്‍ വോട്ടെടുപ്പ് സംസ്ഥാനത്ത് ഇന്ന് ആരംഭിക്കും. പോളിങ് ഉദ്യോഗസ്ഥര്‍ ബാലറ്റ് പേപ്പറുമായി വീട്ടിലെത്തി വോട്ടു ചെയ്യിക്കും. നേരത്തേ ബൂത്ത് ലെവല്‍ ഓഫിസര്‍ വീട്ടിലെത്തിയപ്പോള്‍ അപേക്ഷിച്ച 4.02 ലക്ഷം പേര്‍ക്കാണ് അവസരം. ഇവര്‍ക്ക് ഇനി ബൂത്തില്‍ നേരിട്ടെത്തി വോട്ടു ചെയ്യാനാകില്ല.