Friday, May 17, 2024
keralaNews

ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ച് ക്‌ളീനര്‍ മരിച്ചു.

എംസി റോഡില്‍ കാരേറ്റിന് സമീപം റോഡുവക്കില്‍ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ച് ക്‌ളീനര്‍ മരിച്ചു. എറണാകുളം സ്വദേശി ജോബിനാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പവേശിപ്പിച്ചു.ഇന്നുപുലര്‍ച്ചെ നാലുമണിയോടെ എം സി റോഡിലായിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്ന് കാട്ടാക്കടയിലേക്ക് പ്ലൈവുഡ് കയറ്റിവന്ന മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. വേഗത്തില്‍ വന്ന മിനിലോറി നിയന്ത്രണം നഷ്ടപ്പെട്ട് പാര്‍ക്കുചെയ്തിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മിനിലോറിയുടെ കാബിന്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും ഫയര്‍ഫോഴും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മിനിലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.