Wednesday, May 8, 2024
keralaNews

തിരുവനന്തപുരത്ത് യന്ത്രത്തകരാറിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി.

ഷാര്‍ജയില്‍നിന്ന് കോഴിക്കോടേക്കു പോയ വിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നിലത്തിറക്കിയത്. 112 യാത്രക്കാരെ വിമാനത്തിനു പുറത്തെത്തിച്ചു. ഹൈഡ്രോളിക് ലീക്കേജിനെത്തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയതെന്നു എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.