Friday, May 17, 2024
keralaNews

മുല്ലപ്പെരിയാറില്‍ ഗേറ്റ് ഷെഡ്യൂള്‍ കാലഹരണപ്പെട്ടത് ;കേരളം സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാറില്‍ ഗേറ്റ് ഷെഡ്യൂള്‍ കാലഹരണപ്പെട്ടത് ചൂണ്ടിക്കാണിച്ച് കേരളം സുപ്രിം കോടതിയില്‍. കാലഹരണപ്പെട്ട ഈ ഒപ്പറേഷന്‍ ഷെഡ്യൂളിനെ ആണ് പ്രപര്‍ത്തനത്തിനായി തമിഴ്നാട് ആശ്രയിക്കുന്നതെന്നും കേരളം സത്യവാങ് മൂലത്തില്‍ സൂചിപ്പിച്ചു. അണക്കെട്ടിന്റെ റൂള്‍ കെര്‍വ്വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍ എന്നിവ തയാറാക്കി നടപ്പിലാക്കുന്നതില്‍ വലിയ താമസം ഉണ്ടാകുന്നത് അപകടസാധ്യത വര്‍ധിപ്പിയ്ക്കുന്നു എന്നും കേരളം സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്.മുല്ലപെരിയാര്‍ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതായി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച മേല്‍നോട്ട സമിതിക്ക് എതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയ്ക്ക് നല്‍കിയ മറുപടിയില്‍ തമിഴ്നാട് കേരളത്തിനെതിരായി നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്. ഇതിനെ ചോദ്യം ചെയ്യുന്നതാണ് കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ നിലപാടുകള്‍ വ്യക്തമാക്കുന്നത്.