Tuesday, May 14, 2024
keralaNews

കോണ്‍ഗ്രസിന് പുതിയ ദേശീയ അധ്യക്ഷനുണ്ടാകില്ല.

നിയമസഭ തെരെഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് പുതിയ ദേശീയ അധ്യക്ഷനുണ്ടാകില്ല. പ്ലീനറി സമ്മേളനം മെയില്‍ നടത്താന്‍ ദില്ലിയില്‍ തുടരുന്ന പ്രവര്‍ത്തക സമിതിയില്‍ ധാരണയായി. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണമെന്ന് പ്രവര്‍ത്തക സമിതി വീണ്ടും ആവശ്യപ്പെട്ടു. സംഘടന തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രവര്‍ത്തക സമിതി പരിശോധിക്കുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിയെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

‘ഒരാഴ്ചക്കുള്ളില്‍ പാര്‍ലമെന്റ് യോഗം ചേരും. ബജറ്റ് സെഷന്‍ ആണെങ്കിലും പൊതുജനത്തിന് ആശങ്കയുള്ള ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. സര്‍ക്കാര്‍ അത് അംഗീകരിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. കര്‍ഷക സമരത്തോടുള്ള സര്‍ക്കാരിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. കാര്‍ഷിക നിയമത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നയം തുടക്കം മുതലേ വ്യക്തമായതാണ്. ഭക്ഷ്യ സുരക്ഷയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്ന, താങ്ങുവില ഇല്ലാതാക്കുക, വിള സംഭരണം തടയുന്ന ഈ നിയമത്തെ പൂര്‍ണമായും തള്ളണമെന്നാണ് കോണ്‍ഗ്രസ് നിലപാട്,’- സോണിയ പറഞ്ഞു.