വിഷു: എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് ഇരുവരും ആശംസകള്‍ നേര്‍ന്നത്. മലയാളത്തിലായിരുന്നു ഇരുവരും വിഷു ആശംസകള്‍ അറിയിച്ചത്.
വിജയം, സന്തോഷം, മികച്ച ആരോഗ്യം എന്നിവ അടയാളപ്പെടുത്തുന്ന മികച്ച വര്‍ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു.
ഈ വര്‍ഷം നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെ. എല്ലാവര്ക്കും വിഷു ആശംസകള്‍.’ എന്നായിരുന്നു പ്രധാനമന്ത്രി എക്സില്‍ പങ്കുവച്ച കുറിപ്പ്.
‘വിഷുവിന്റെ സന്തോഷ വേളയില്‍ കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാര്ക്കും ആശംസകള്‍. പുതുമയുടെയും അനുഗ്രഹങ്ങളുടെയും ഈ ആഘോഷം, എല്ലാവര്ക്കും ആഗ്രഹ സഫലീകരണത്തിന്റെയും സന്തോഷത്തിന്റെയും നല്ല ആരോഗ്യത്തിന്റെയും ഒരു വര്‍ഷം കൊണ്ടുവരട്ടെ.
എല്ലാവര്ക്കും ഐശ്വര്യപൂര്‍ണമായ ഒരു വിഷുവിനായി ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.’ എന്നായിരുന്നു അമിത് ഷാ എക്സില്‍ പങ്കുവച്ച കുറിപ്പ്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ് ബോസ് തുടങ്ങി നിരവധി പ്രമുഖര്‍ മലയാളികള്‍ക്ക് വിഷു ആശംസകള്‍ അറിയിച്ചിരുന്നു.
മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാഹോദര്യവും സമത്വവും പുലരുന്ന പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു ആഘോഷങ്ങള്‍ മാറട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
നമ്മുടെ കാര്‍ഷിക സംസ്കാരം തിരിച്ചുപിടിക്കാനും സമ്പുഷ്ടമാക്കാനുമുള്ള ഓര്‍മ്മപ്പെടുത്തലാവട്ടെ ഈ വര്‍ഷത്തെ വിഷുവെന്നും മുഖ്യമന്ത്രി ആശംസ കുറിപ്പില്‍ പറയുന്നു. വിഷു നമ്മുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലുമാണ്.
സമ്പല്‍സമൃദ്ധവും സംതൃപ്തി നിറഞ്ഞതുമായ ഒരു നല്ല നാളേക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് വിഷു ആഘോഷങ്ങളുടെ കാതല്‍. സാമൂഹ്യജീവിതത്തില്‍ കര്‍ഷകനെയും കാര്‍ഷികവൃത്തിയെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നു എന്നതുതന്നെയാണ് ഇതര ഉത്സവങ്ങളില്‍ നിന്ന് ഇതിനെ വേറിട്ടുനിര്‍ത്തുന്നത്. നമ്മുടെ കാര്‍ഷിക സംസ്കാരം തിരിച്ചുപിടിക്കാനും സമ്പുഷ്ടമാക്കാനുമുള്ള ഓര്‍മ്മപ്പെടുത്തലാവട്ടെ ഈ വര്‍ഷത്തെ വിഷു.
ഐശ്വര്യത്തിന്റെ നല്ല നാളുകള്‍ ഒരുക്കുന്ന എല്ലാ മലയാളികള്‍ക്കും
കേരള ബ്രേക്കിംഗ് ഓണ്‍ ലൈന്‍ ന്യൂസിന്റെ വിഷു ആശംസകള്‍…