Saturday, April 27, 2024
keralaNews

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകും; മന്ത്രി കെ കെ ശൈലജ.

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രോഗ വ്യാപനത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കുന്നത്.രോഗം കൂടിയാല്‍ മരണ നിരക്കിലും വര്‍ദ്ധനവുണ്ടാകും. കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള സാഹചര്യം മുന്‍ നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും സ്വയം ലോക്ക്ഡൗണ്‍ പാലിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.അത്യാവശ്യത്തിന് അല്ലാതെ ആരും പുറത്തിറങ്ങരുത്.പ്രായം ചെന്നവരും കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.നേരത്തെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചപ്പോള്‍ രോഗനിരക്കില്‍ വര്‍ദ്ധനവുണ്ടായതും മന്ത്രി ചൂണ്ടിക്കാട്ടി.