Thursday, May 2, 2024
keralaNews

90 ലധികം കേസുകള്‍;ഗുണ്ടാത്തലവന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മൂന്ന് കൊലപാതക കേസ്, വധശ്രമം, മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് വില്‍പന അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളില്‍ 90 ലധികം കേസുകളുളള കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അറസ്റ്റില്‍. കല്ലമ്പലം സ്വദേശി സതീഷ് സാവനെയാണ് വര്‍ക്കലയില്‍ വെച്ച് ഡെന്‍സാഫ് സംഘം അതിസാഹസികമായി പിടികൂടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞ കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍. തിരുവനന്തപുരം അഴിയൂര്‍ സ്റ്റേഷനില്‍ മാത്രം 50 ലധികം കേസുകള്‍. കൊല്ലം ആലപ്പുഴ ജില്ലകളിലായും നിരവധി കേസുകള്‍. രണ്ടു തവണ കാപ്പാ പ്രകാരം ജയില്‍വാസം. വീട്ടില്‍ കയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവരുന്നതാണ് പ്രതിയുടെ രീതി. ഫെബ്രുവരി 21 നായിരുന്നു മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനുളളില്‍ തോക്കുമായി പ്രവേശിച്ചത്. സുരക്ഷാ ജീവനക്കാര്‍ പിടികൂടിയെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിനു ശേഷമാണ് സതീഷിനെ പിടികൂടാന്‍ പൊലീസ് വലവിരിച്ചത്. വൈകുന്നേരം ഏഴരയോടെ തിരുവനന്തപുരം ജില്ലാ റൂറല്‍ ഡാന്‍സാഫ് ടീമിന്റെ രഹസ്യ നീക്കത്തിലൂടെയാണ് പ്രതിയെ അതിസാഹസികമായി കീഴ്‌പെടുത്തിയത്. ഡാന്‍സാഫ് സംഘം പിടികൂടിയ പ്രതിയെ കല്ലമ്പലം പോലീസിന് കൈമാറി.