Sunday, May 19, 2024
keralaNewspolitics

80: 20 അനുപാതം.. കോടതി വിധിയില്‍ വിയോജിക്കുന്നു. ഇ.ടി മൂഹമ്മദ് ബഷീര്‍

ന്യൂനപക്ഷ ആനുകൂല്യ അനുപാതം റദ്ദാക്കിയ കോടതി വിധിയോട് യോജിക്കാനാകില്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇ.ടി മൂഹമ്മദ് ബഷീര്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിയില്‍ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കക്ഷിയല്ലാത്തതുകൊണ്ട് ലീഗിന് അപ്പീലിന് പോകാന്‍ കഴിയുമോയെന്നറിയില്ല. ഇക്കാര്യം പരിശോധിച്ചുവരികയാണ്. എന്നാല്‍ സര്‍ക്കാരിന് അപ്പീലിന് പോകാമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.80: 20 എന്ന അനുപാതം യുഡിഎഫ് അല്ല കൊണ്ടുവന്നതെന്നും പാലൊളി മന്ത്രിയായിരിക്കുന്ന സമയത്താണ് കൊണ്ടുവന്നതെന്നും രേഖകള്‍ പരിശോധിച്ചാല്‍ മനസിലാക്കാന്‍ സാധിക്കുമെന്നും ഇ.ടി മൂഹമ്മദ് ബഷീര്‍ വ്യക്തമാക്കി. ഇക്കാര്യം സര്‍ക്കാര്‍ ഉത്തരവ് പരിശോധിച്ചാല്‍ മതിയാകും. അത് തെളിയിക്കാന്‍ തയ്യാറാണെന്നും ഇ.ടി പറഞ്ഞു.

80: 20 അനുപാതം യുഡിഎഫ് ആണ് കൊണ്ടുവന്നതെന്ന് നേരത്തെ പാലൊളി മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഇ.ടിക്രിസ്ത്യന്‍ ജനവിഭാഗം ജനസംഖ്യയില്‍ ന്യൂനപക്ഷമാണെങ്കിലും വിദ്യാഭ്യാസപരമായി ന്യൂനപക്ഷമല്ല. മുസ്ലീംങ്ങള്‍ സാമൂഹ്യപരമായും പിന്നോക്കാവസ്ഥയിലാണ്. ക്രൈസ്തവരെ പദ്ധതിയില്‍ ചേര്‍ത്തത് പിന്നീടാണെന്നും 20 ശതമാനം നല്‍കിയത് ലീഗിന്റെ അനുമതിയോടെയല്ലെന്നും ഇ.ടി വ്യക്തമാക്കി. സച്ചാര്‍കമ്മിറ്റി നൂറ് ശതമാനം മുസ്ലീങ്ങള്‍ക്ക് വേണ്ടിമാത്രമുള്ള പദ്ധതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സച്ചാര്‍ കമ്മിറ്റിയെന്നത് മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കമ്മിറ്റിയാണ്. ഈ പദ്ധതി മൊത്തത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കല്ല മുസ്ലീങ്ങള്‍ക്കാണ്. അതില്‍ 20 എങ്ങനെ കയറി എന്നത് മറുപടി പറയേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു.