Friday, May 17, 2024
keralaNews

3500 രൂപ; ലിങ്കില്‍ തൊട്ടാല്‍ കാശ് പോകും.

അക്കൗണ്ടില്‍ 3500 രൂപ വന്നതായി സന്ദേശം എത്തിയാല്‍ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും പൊലീസ്. നിങ്ങളുടെ അക്കൗണ്ടിലേക്കു 3500 രൂപ എത്തിയിട്ടുണ്ടെന്നും വിശദ വിവരങ്ങളറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ചിലര്‍ക്ക് ഉയര്‍ന്ന തുക രേഖപ്പെടുത്തിയ സന്ദേശങ്ങളും വരുന്നുണ്ട്. രാജസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

എസ്എംഎസ് തട്ടിപ്പാണെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും പൊലീസ് നിര്‍ദേശിച്ചു. നിരവധി പേര്‍ക്കാണ് ദിവസവും സന്ദേശമെത്തുന്നത്. അറിയാത്ത കേന്ദ്രങ്ങളില്‍നിന്ന് എത്തുന്ന ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുതെന്നും പൊലീസ് നിര്‍ദേശിച്ചു. അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടാന്‍ ഇതു കാരണമാകുമെന്നും പൊലീസ് പറഞ്ഞു.