Tuesday, April 30, 2024
indiaNews

100 നൂറ് ചോദിച്ചു അഞ്ചിരട്ടി നല്‍കി എടിഎം

നാഗ്പൂര്‍: നാഗ്പുരില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കപര്‍ഖേഡ പട്ടണത്തിലാണ് സംഭവം. ഒരു സ്വകാര്യ ബാങ്കിന്റെ എ.ടി.എം ആണ്
ആവശ്യപ്പെടുന്നതിന്റെ അഞ്ച് മടങ്ങ് പണം തിരികെ നല്‍കി ‘അത്ഭുതം’ കാണിച്ചത്. ‘ദാനശീല’നായ എ.ടി.എമ്മിനെക്കുറിച്ചുള്ള വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു.

മിനിറ്റുകള്‍ക്കുള്ളില്‍ എ.ടിഎം കൗണ്ടറിന് മുന്നില്‍ നീണ്ട വരി രൂപപ്പെട്ടു. ആരോ ഒരാള്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുന്നതുവരെ ആളുകള്‍ പണം പിന്‍വലിക്കുന്നത് തുടര്‍ന്നു. ഒടുവില്‍ പോലീസ് എത്തി എ.ടി.എമ്മിന് താഴിട്ടു. സാങ്കേതിക തകരാറ് കാരണമാണ് ഇത്തരത്തിലൊരു സംഭവമുണ്ടായതെന്ന് പിന്നീട് കണ്ടെത്തി.എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനായി നൂറ് രൂപയുടെ നോട്ടുകള്‍ സൂക്ഷിക്കേണ്ട സ്ഥലത്ത് അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ നിക്ഷേപിച്ചതാണ് പ്രശ്നത്തിന് കാരണമായത്. സംഭവത്തില്‍ ഇതുവരെ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.