Saturday, April 27, 2024
indiaNews

ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു

അഹമ്മദാബാദ് :ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. ഗുജറാത്തില്‍ പാര്‍ട്ടി ഉള്‍പ്പോര് രൂക്ഷമായിരിക്കെയാണ് ഹാര്‍ദിക്കിന്റെ നിര്‍ണായക തീരുമാനം. ഗുജറാത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ഹാര്‍ദിക്കിന്റെ തീരുമാനം.കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷ വിമര്‍ശവുമായി ഹാര്‍ദിക് രംഗത്തെത്തിയിരുന്നു. താന്‍ കോണ്‍ഗ്രസ് വിടണമെന്ന് ആഗ്രഹിക്കുന്ന നിരവധി നേതാക്കളുണുടെന്നും അതിനാല്‍ താന്‍ പാര്‍ട്ടിയില്‍ തുടരുമെന്ന് ഹൈക്കമാന്‍ഡിനോട് ഉറപ്പാക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന്റെ ഒരു യോഗത്തിലേക്കും തന്നെ ക്ഷണിക്കാറില്ലെന്നും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തന്നോട് ആലോചിക്കാറില്ലെന്നും ഹാര്‍ദിക് പട്ടേല്‍ നേരത്തേ ആരോപിച്ചിരുന്നു. വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് കോണ്‍ഗ്രസില്‍ തന്റെതെന്നായിരുന്നു അദ്ദേഹം ആരോപിച്ചിരുന്നു.