Saturday, May 18, 2024
keralaNews

ഹമീദ് പുറത്തിറങ്ങുന്നത് ഭീഷണിയെന്ന് മൂത്തമകന്‍.

ചീനിക്കുഴി കൂട്ടക്കൊലക്കേസ് പ്രതി ഹമീദ് പുറത്തിറങ്ങുന്നത് ഭീഷണിയെന്ന് മൂത്തമകന്‍.പിതാവ് പുറത്തിറങ്ങിയാല്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് മൂത്തമകന്‍ ഷാജി പറഞ്ഞു. പിതാവിന് യാതൊരുവിധ നിയമസഹായവും നല്‍കില്ല. ഹമീദ് പുറത്തിറങ്ങാതിരിക്കാന്‍ പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും ഷാജി പറഞ്ഞു. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഫൈസലിനെയും കുടുംബത്തെയും ജീവനോടെ കത്തിക്കുമെന്ന് പ്രതി ഹമീദ് പലപ്പോഴും ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍ എഴുപത്തിയൊന്‍പതുകാരനായ വയോധികന്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് നാട്ടുകാരും ബന്ധുക്കളും പൊലീസും പോലും കരുതിയുമില്ല. ഹമീദ് പുറത്തിറങ്ങിയാല്‍ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നും പലരുടെയടുത്തും മക്കളേ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് പിതാവ് പറഞ്ഞതായി അറിയാമെന്നും ഷാജി പറഞ്ഞു.