Wednesday, May 15, 2024
EntertainmentNewsworld

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ കിംഗ് റിച്ചാര്‍ഡ് മികച്ച നടന്‍

ലോസാഞ്ചലസ്: 94-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.കിംഗ് റിച്ചാര്‍ഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് വില്‍ സ്മിത് മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കി. വൈറ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് അരിയാന ഡെബോസ് ആണ് മികച്ച സഹനടി. ഓസ്‌കര്‍ നേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറാണ് അരിയാന. കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്‌സര്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഓസ്‌കര്‍ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം. മികച്ച എഡിറ്റിംഗ്, ഒര്‍ജിനല്‍ സ്‌കോര്‍, ഛായാഗ്രാഹണം ഉള്‍പ്പെടെ ആറ് പുരസ്‌കാരങ്ങളുമായി ഡ്യൂണ്‍ ആണ് മുന്നില്‍. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരവും ഡ്യൂണ്‍ നേടിയിട്ടുണ്ട്.

  • മികച്ച അന്താരാഷ്ട്ര ചിത്രം- ഡ്രൈവ് മൈ കാര്‍ (ജപ്പാന്‍)
  • മികച്ച സഹനടന്‍- ട്രോയ് കൊട്‌സര്‍ (കോഡാ)
  • മികച്ച സഹനടി അരിയാന ഡെബോസ് (വൈറ്റ് സൈഡ് സ്റ്റോറി)
  • മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിന്‍സ് ഷീല്‍ഡോ വൈപ്പര്‍
  •  മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- എന്‍കാന്റോ
  • മികച്ച മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്‌സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്)
  • മികച്ച വിഷ്വല്‍ എഫക്ട്- പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ് , ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍)
  •  മികച്ച ഡോക്യുമെന്റി (ഷോര്‍ട്ട് സബ്ജക്ട്)- ദ ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍
  • മികച്ച ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍)
  •  മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ‘ദ വിന്‍ഡ്ഷീയല്‍ഡ്) വൈപര്‍’
  • മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ (ഡ്യൂണ്‍)
  • മികച്ച ചിത്രസംയോജനത്തിനുള്ള ഓസ്‌കര്‍ ജോ വാക്കര്‍ (ഡ്യൂണ്‍)
  • മികച്ച സംഗീതം (ഒറിജിനല്‍)- ഹാന്‌സ് സിമ്മര്‍ (ഡ്യൂണ്‍)
  •  മികച്ച അവലംബിത തിരക്കഥ- സിയാന്‍ ഹെഡെര്‍ (കോഡ)
  • മികച്ച തിരക്കഥ (ഒറിജിനല്‍)- കെന്നത്ത് ബ്രാന (ബെല്ഫാഡസ്റ്റ്)
  • മികച്ച ലൈവ് ആക്ഷന്‍ ഷോര്ട്ട് ഫിലിം- ദ ലോംഗ് ഗുഡ്ബൈ
  •  മികച്ച വസ്ത്രാലങ്കാരം- ജെന്നി ബെവന്‍ (ക്രുവല്ല)
  • മികച്ച ചിത്രസംയോജനം- ജോ വാക്കര്‍ (ഡ്യൂണ്‍)