Monday, May 6, 2024
BusinesskeralaNews

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം.പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി 4400 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസമായി 35,280 രൂപയായിരുന്നു പവന് വില. ആഗോള വിപണിയില്‍ ഡോളര്‍ കരുത്തുനേടിയതോടെ സ്വര്‍ണവിലയെ ബാധിച്ചു. സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,774.96 ഡോളറായാണ് കുറഞ്ഞത്.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 0.4ശതമാനം കുറഞ്ഞ് 46,881 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി. ഈ മാസം തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. മൂന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി (പവന് 36,960 രൂപ). പിന്നീട് വില താഴുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ 700 രൂപയാണ് പവന് കുറഞ്ഞത്.