Thursday, May 16, 2024
EntertainmentkeralaNews

താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ വധുവിന് 10 പവന്‍ സ്വര്‍ണം നല്‍കും; വിവാഹത്തെക്കുറിച്ച് നടന്‍ സുബീഷ് സുധി

സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ കുടിക്കൊണ്ടിരിക്കുകയാണ്. ഉത്ര, വിസ്മയ…ഇങ്ങനെ സ്ത്രീധനം കാരണം ജീവന്‍ നഷ്ടമായവരുടെ നീണ്ടൊരു പട്ടിക തന്നെയുണ്ട്. ഈ സാഹചര്യത്തില്‍ താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ വധുവിന് താന്‍ പത്ത് പവന്‍ സ്വര്‍ണം നല്‍കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സുബീഷ് സുധി.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം കുറേക്കാലമായി തന്റെ മനസിലുണ്ടെന്നും അത് പറയേണ്ട സാഹചര്യമായതിനാല്‍ പറയുകയാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കുറേക്കാലമായി മനസ്സില്‍ തീരുമാനിച്ച കാര്യമാണ്.അത് ഇപ്പോള്‍ പറയേണ്ട സാമൂഹ്യ സാഹചര്യമായതു കൊണ്ട് പറയുന്നു. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണ്ണം നല്‍കും. ജീവത സന്ധിയില്‍ എന്നെങ്കിലും പ്രയാസം വന്നാല്‍, അവള്‍ക്കത് തരാന്‍ സമ്മതമെങ്കില്‍ പണയം വയ്ക്കാം.. ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്‌നം.