Friday, April 26, 2024
keralaNews

സ്വര്‍ണക്കടത്ത് മുഖ്യ സൂത്രധാരന്‍ എം.ശിവശങ്കറെന്ന് ഇഡി കുറ്റപത്രം.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കര്‍ അറസ്റ്റിലായി അറുപത് ദിവസം പൂര്‍ത്തിയാവാനിരിക്കെയാണ് ഇഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരനാണ് എം.ശിവശങ്കറെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മൂന്ന് ഭാഗങ്ങളായി തയ്യാറാക്കിയ കുറ്റപത്രത്തില്‍ ആയിരത്തിലധികം പേജുകളുണ്ട്. കള്ളപ്പണക്കേസില്‍ ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.