Friday, April 19, 2024
keralaNews

സംസ്ഥാനത്ത് രോഗവ്യാപനം കൂടിയാല്‍ പ്രാദേശികമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ആരോഗ്യ മന്ത്രി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമമുണ്ടെന്നും രോഗവ്യാപനം കൂടിയാല്‍ പ്രാദേശികമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ആരോഗ്യ മന്ത്രി നിര്‍ദ്ദേശം നല്‍കി.സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമമുണ്ടെന്നും, രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളതെന്നും, കൂടുതല്‍ വാക്സിന്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുക്കണമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ പൂരം വേണ്ടന്ന് വയ്ക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കൂട്ടായ ആഘോഷ പരിപാടികള്‍ ഒഴിവാക്കണമെന്നും രോഗവ്യാപനം കൂടിയാല്‍ പ്രാദേശികമായി ലോക്ഡൗണ്‍ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പൂര്‍ണ്ണമായ അടച്ചില്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.