Saturday, April 27, 2024
keralaNewspolitics

സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.

 

സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് വിധി പറയുക. കേസില്‍ നേരത്തെ വാദം പൂര്‍ത്തിയായിരുന്നു. എന്‍ഐഎയും കസ്റ്റംസും സ്വപ്നയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ശക്തമായി വാദിച്ചിരുന്നു. സ്വപ്നയ്ക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും ജാമ്യം അനുവദിച്ചാല്‍ കേസിന്റെ ഗതി മാറ്റാന്‍ ശ്രമമുണ്ടാകുമെന്നുമാണ് എന്‍ഐഎയുടെയും കസ്റ്റംസിന്റെയും വാദം.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള രണ്ടാം ദിവസത്തെ വാദത്തിനിടെ എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സ്വര്‍ണം വിട്ടുനല്‍കാന്‍ കസ്റ്റംസിനോട് നിര്‍ദേശിക്കണമെന്ന് എം.ശിവശങ്കറിനോട് സ്വപ്ന ഫ്ളാറ്റിലെത്തി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ശിവശങ്കറിന്റെ ശിപാര്‍ശയിലാണ് സ്വപ്നയ്ക്ക് സ്പേസ് പാര്‍ക്കില്‍ ജോലി കിട്ടിയതെന്നും കോടതിയെ എന്‍ഐഎ അറിയിച്ചിട്ടുണ്ട്.

Leave a Reply