Thursday, May 2, 2024
keralaNews

സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍.കൃഷ്ണരാജിന്റെ അറസ്റ്റ് കോടതി താല്‍ക്കാലികമായി തടഞ്ഞു.

കൊച്ചി :സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍.കൃഷ്ണരാജിന്റെ അറസ്റ്റ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി താല്‍ക്കാലികമായി തടഞ്ഞു. സമൂഹമാധ്യമങ്ങളില്‍ മതവിദ്വേഷമുണ്ടാക്കുന്ന വിധം പോസ്റ്റിട്ടെന്ന പേരില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി നടപടി. കേസ് പരിഗണിക്കുന്ന വരുന്ന ചൊവ്വാഴ്ച വരെ അറസ്റ്റു ചെയ്യരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ചിത്രം ഉപയോഗിച്ചു സമൂഹമാധ്യമങ്ങളിലുടെ ഒരു മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. മതനിന്ദ നടത്തിയിട്ടില്ലെന്നും സ്വപ്നയ്ക്കായി കോടതിയില്‍ ഹാജരാകുന്നതിന്റെ പ്രതികാര നടപടിയായാണ് കേസെന്നുമാണ് കൃഷ്ണരാജ് കോടതിയില്‍ വാദിച്ചത്.