Sunday, May 19, 2024
keralaNews

സ്വന്തം കാറിലാണ് പി.സി. ജോര്‍ജിനെ തിരുവനന്തപുരത്ത് എത്തിച്ചത്

കോട്ടയം :പി.സി. ജോര്‍ജിനെതിരായ കേസില്‍ ഐപിസി 153എ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിദ്വേഷപ്രസംഗത്തില്‍ കസ്റ്റഡിയിലായ പി.സി. ജോര്‍ജ് തിരുവനന്തപുരത്തേക്ക് എത്തുന്നത് സ്വന്തം വാഹനത്തിലാണ്.
മകന്‍ ഷോണ്‍ ജോര്‍ജും പൊലീസുകാര്‍ക്കൊപ്പം ഈ വാഹനത്തിലുണ്ട്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ അഞ്ചുമണിക്ക് ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്.ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി.ജോര്‍ജിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കും ഡിവൈഎഫ്ഐ പൊലീസിലും പരാതി നല്‍കിയിരുന്നു.