Saturday, April 27, 2024
keralaNews

സ്വകാര്യ സ്ഥാപനങ്ങള്‍ ഓണത്തിന് മുന്‍പ് ബോണസ് നല്‍കണം:ലേബര്‍ കമ്മീഷണര്‍.

 

2019-20 വര്‍ഷത്തെ ബോണസ് ഓണത്തിന് മുന്‍പ് ജീവനക്കാര്‍ക്ക് നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
(സര്‍ക്കുലര്‍ നം. 05/2020)കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2019-20 വര്‍ഷത്തെ ബോണസ് ചര്‍ച്ചകള്‍ നടക്കാത്തതിന്റെ സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം അനുവദിച്ച അതേ ബോണസ് ഈ വര്‍ഷം ഓണത്തിന് മുന്‍പായി വിതരണം ചെയ്യണമെന്ന് ലേബര്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചത്.
എല്ലാ സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കുലര്‍ പ്രകാരം നടപടി സ്വീകരിച്ച വിവരം ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍മാരെ/ബോണസ് നിയപ്രകാരമുള്ള അതോറിറ്റിയെയും 1965 -ലെ ബോണസ് കൊടുക്കല്‍ നിയമപ്രകാരമുള്ള എല്ലാ അനുരഞ്ജന ഉദ്യോഗസ്ഥരെയും അറിയിക്കണം.