Sunday, May 19, 2024
keralaNews

സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ വീട്ടില്‍ മരിച്ച നിലയില്‍

ആലപ്പുഴ : തുമ്പോളിയില്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നയാളെ മരിച്ചനിലയില്‍ കണ്ടെത്തി. തീര്‍ത്ഥശേരി ജംഗ്ഷന് സമീപം പ്രേം പ്രഭു നിവാസില്‍ പ്രഭുദാസാണ്(45) മരിച്ചത്. രാവിലെ വിളിച്ചിട്ട് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് പരിസരവാസികളെത്തി വാതില്‍ തുറന്നപ്പോഴാണ് പ്രഭുദാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്നയാളാണ് മരിച്ച പ്രഭുദാസ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.