Tuesday, April 30, 2024
keralaNews

സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം: പുഞ്ചവയല്‍ സ്വദേശി അടക്കം മൂന്ന് പേര്‍ പൊലീസ് പിടിയില്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ടതിന് ശേഷം സൗഹൃദം സ്ഥാപിച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്ന യുവാക്കളുടെ സംഘം പിടിയില്‍.17 കാരന്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ് പള്ളിക്കല്‍ പൊലീസ് പിടികൂടിയത്. എരുമേലി വടക്ക് പുഞ്ചവയല്‍ കോളനിയില്‍ ചലഞ്ച് ഷൈന്‍, ചൊള്ളാമാക്കല്‍ വീട്ടില്‍ ജോബിന്‍, ചാത്തന്നൂര്‍ സ്വദേശിയായ 17 കാരന്‍ എന്നിവരാണ് അറസ്റ്റിലായത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ടതിന് ശേഷം സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നു സംഘം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. പള്ളിക്കല്‍ സ്വദേശിയായ 15കാരിയെയാണ് മൂവര്‍സംഘം സമൂഹ മാധ്യമത്തിലൂടെ പ്രലോഭിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചത്.ലഹരിക്കും മൊബൈല്‍ ഗെയ്മുകള്‍ക്കും അടിമയായ പതിനേഴുകാരന്‍ ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ വിളിക്കുകയും, ആളുമാറി പോയി വിളിച്ചതാണ് എന്ന് പറയുന്ന ഇവര്‍ തുടര്‍ന്ന് പരിചയം നിലനിര്‍ത്തികൊണ്ട് ലൈംഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തുകയും മറ്റുള്ളവര്‍ക്ക് നമ്പര്‍ കൊടുക്കുകയും ചെയ്യും.

‘മരണമുറി, അറക്കല്‍ തറവാട് ‘ തുടങ്ങിയ ടെലഗ്രാം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഇവരെ കൂടി ആഡ് ചെയ്യും.ഫോണിലൂടെ പരിചയപ്പെട്ടശേഷം, വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി ലൈംഗിക കാര്യങ്ങള്‍ക്ക് പെണ്‍കുട്ടിയെ ഇവര്‍ പ്രേരിപ്പിക്കും. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട കുടുംബാംഗങ്ങള്‍ പള്ളിക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പിടിയിലാകുകയായിരുന്നു.