Thursday, May 2, 2024
keralaNews

സുബൈറിന്റെ കൊലപാതകം; നാല് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ്

പാലക്കാട്: ഇന്നലെ കുത്തിയതോട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു.

തുടര്‍ കൊലപാതകം നടന്നതിന് പിന്നാലെയാണ് നാല് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതായി പൊലീസ് വിവരം പുറത്തുവിട്ടത്. ഇവര്‍ പാലക്കാട് കസബ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്.

ഇവരെ ഇവിടെ നിന്ന് മാറ്റിയേക്കും.ഒരു വര്‍ഷം മുന്‍പ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പേരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.

ജിനീഷ്, സുദര്‍ശന്‍, ശ്രീജിത്ത്, ഷൈജു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഈ കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുള്ളത്. ഇവര്‍ എവിടെ നിന്നാണ് പിടിയിലായതെന്ന് അറിയില്ല.

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ നിന്നാണ് ഇവര്‍ രക്ഷപ്പെട്ട കാര്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് വാളയാര്‍ ദേശീയപാതയിലേക്കും അവിടെ നിന്ന് സംസ്ഥാനത്തിന് പുറത്തേക്കും കടക്കാന്‍ സാധിക്കും.

അതോ വ്യവസായ മേഖലയില്‍ നിന്ന് തന്നെയാണോ കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമല്ല. ഇന്ന് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയത് അഞ്ചംഗ സംഘമാണ്. ഒരു സ്‌കൂട്ടറിലും രണ്ട് ബൈക്കിലുമാണ് സംഘം എത്തിയത്.

ഈ വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. അക്രമം വ്യാപിക്കാതിരിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇത് ഫലപ്രദമാകുമോയെന്ന് വരും മണിക്കൂറുകളിലേ വ്യക്തമാവുകയുള്ളൂ.