Wednesday, May 15, 2024
EntertainmentkeralaNews

സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു; ഗിന്നസ് പക്രു

പത്തനംതിട്ട: തിരുവല്ലയിലുണ്ടായ അപകടത്തിന് പിന്നാലെ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യാത്രക്കാരെ ഓര്‍മ്മിപ്പിച്ച് നടന്‍ ഗിന്നസ് പക്രു.തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു

പോവുകയായിരുന്ന ഗിന്നസ് പക്രുവിന്റെ വാഹനത്തില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.

സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. തനിക്ക് പരിക്കൊന്നുമില്ല, ഞാന്‍ സുഖമായിരിക്കുന്നു.

മനോധൈര്യം കൈവിടാതെ എന്റെ കാര്‍ ഓടിച്ച ശിവനും അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാര്‍ക്കും എസ്‌ഐ ഹുമയൂണിനും സുഹൃത്തായ മാത്യു നൈനാനും വീട്ടിലെത്തിച്ച ട്വിന്‍സ് ഇവന്റ്‌സ് ഉടമ ടിജുവിനും പക്രു നന്ദി പറഞ്ഞു.

പ്രാര്‍ത്ഥിച്ചവര്‍ക്കും വിളിച്ച സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. സീറ്റ് ബെല്‍റ്റ് ഇടാന്‍ മടിയുളളവര്‍ക്കുളള പാഠം കൂടിയാകുകയാണ് ഗിന്നസ് പക്രുവിന്റെ വാക്കുകള്‍. ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ ലോറി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്.