Friday, March 29, 2024
AgricultureLocal NewsNews

ജില്ലാതല കാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോട്ടയം: ജില്ലയിലെ മികച്ച കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, കാര്‍ഷിക മേഖലകളിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വിവിധ തുറകളിലെ വ്യക്തികള്‍, മികച്ച കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള 2021 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.കുറിച്ചിത്താനം പൂതക്കനാല്‍ ഷാജി ജോസഫാണ് മികച്ച കര്‍ഷകന്‍. വെച്ചൂര്‍ വലിയ മംഗലത്തില്‍ ജോയി വി. മാത്യു രണ്ടാം സ്ഥാനവും മാഞ്ഞൂര്‍ കിണറിറക്കും തൊട്ടിയില്‍ ബിജു ലൂക്കോസ് മൂന്നാം സ്ഥാനവും നേടി.

പച്ചക്കറി പദ്ധതി നടപ്പാക്കിയ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി വൈക്കം കൃഷിഭവന്‍ പരിധിയിലെ വൈക്കം എസ്എംഎസ്എന്‍എച്ച്എസ് ഒന്നാം സ്ഥാനം നേടി. കുമരകം എസ്‌കെ.എം.എച്ച്.എസ്എസ് രണ്ടാം സ്ഥാനവും മരങ്ങാട്ടുപിള്ളിയിലെ ഒ.എല്‍.സി ഡഫ് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. വൈക്കം എസ്എംഎസ് എന്‍എച്ച്എസിലെ പ്രീതി വി. പ്രഭ മികച്ച അധ്യാപകര്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. മരങ്ങാട്ടുപിള്ളി ഒ.എല്‍.സി ഡഫ് സ്‌കൂളിലെ സി. ബെറ്റിമോള്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹയായി. വിദ്യാര്‍ഥി വിഭാഗത്തില്‍ കുറിച്ചിത്താനം എസ്.കെ.വി.എച്ച്

എസിലെ കെ. ഹരിനാരായണന്‍ ഒന്നാം സ്ഥാനവും കൂരോപ്പട എസ്.എന്‍ പുരം വേങ്ങാനത്ത് വി. നിഖില്‍ രണ്ടാം സ്ഥാനവും വൈക്കം ആശ്രമം സ്‌കൂളിലെ അഭിരാമി ബാബുരാജ് മൂന്നാം സ്ഥാനവും നേടി. മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള ഒന്നാം സ്ഥാനം കുമരകം എസ്.എന്‍. കോളജ്, നെടുംകുന്നം കെയറിംഗ് ഹാന്‍ഡ്സ് മദര്‍ തെരേസ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ പങ്കിട്ടു. ഇഞ്ചിയാനി ഹോളി ഫാമിലി എച്ച്.എസ് മുണ്ടക്കയം, പാല മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക് ചര്‍ച്ച് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.മികച്ച ക്ലസ്റ്ററിനുള്ള അവാര്‍ഡ് മണ്ണയ്ക്കനാട് പ്രതീക്ഷ വെജിറ്റബിള്‍ സംഘത്തിന് ലഭിച്ചു.

 

വിജ്ഞാന വ്യാപന മേഖലയില്‍ മാടപ്പള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മീനു ചാക്കോ ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. കാഞ്ഞിരപ്പള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ.വി. അനിത രണ്ടാം സ്ഥാനവും ജില്ലാ സോയില്‍ ടെസ്റ്റിംഗ് ലാബ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷേര്‍ളി സഖറിയ മൂന്നാം സ്ഥാനവും നേടി. മികച്ച കൃഷി ഓഫീസറായി അകലക്കുന്നം കൃഷി ഓഫീസര്‍ സ്നേഹലത മാത്യൂസിനെ തിരഞ്ഞെടുത്തു. കൊഴുവനാല്‍ കൃഷി ഓഫീസര്‍ ഡോ. ബിനി ഫിലിപ്പ്, തീക്കോയി കൃഷി ഓഫീസര്‍ ഹണി ലിസ ചാക്കോ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കൃഷി അസിസ്റ്റന്റ് വിഭാഗത്തില്‍ കല്ലറ കൃഷി അസിസ്റ്റന്റ് പി. സലീജ ഒന്നാം സ്ഥാനവും മാഞ്ഞൂര്‍ കൃഷി അസിസ്റ്റന്റ് പി.എല്‍. എബ്രഹാം രണ്ടാം സ്ഥാനവും വെച്ചൂര്‍ കൃഷി അസിസ്റ്റന്റ്
എന്‍. ബിന്ദു മൂന്നാം സ്ഥാനവും നേടി.

പച്ചക്കറി പദ്ധതി വിഭാഗത്തില്‍ പാമ്പാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ലെന്‍സി തോമസ് ഒന്നാം സ്ഥാനവും വൈക്കം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.പി. ശോഭ രണ്ടാം സ്ഥാനവും പാലാ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ. ബിന്ദു മൂന്നാം സ്ഥാനവും നേടി. കൃഷി ഓഫീസര്‍ വിഭാഗത്തില്‍ അയ്മനം കൃഷി ഓഫീസര്‍ ജോസ്ന മോള്‍ കുര്യന്‍ ഒന്നാം സ്ഥാനവും കരൂര്‍ കൃഷി ഓഫീസര്‍ നിമിഷ അഗസ്റ്റിന്‍ രണ്ടാം സ്ഥാനവും പുതുപ്പള്ളി കൃഷി ഓഫീസര്‍ കെ.എസ്. രമ്യ മൂന്നാം സ്ഥാനവും നേടി. കൃഷി അസിസ്റ്റന്റ് വിഭാഗത്തില്‍ കെ.ജി. മായ (മരങ്ങാട്ടുപിള്ളി) ഒന്നാം സ്ഥാനവും വി.ആര്‍. ബിനോയി (കാണക്കാരി) രണ്ടാം സ്ഥാനവും ആര്‍. ഷീജ (കിടങ്ങൂര്‍) മൂന്നാം സ്ഥാനവും നേടി.കാര്‍ഷീക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം. ലീലാ കൃഷ്ണന്‍ അറിയിച്ചു.